കോന്നി: കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മി​റ്റി പ്രസി‌ഡന്റ് എസ് .സന്തോഷ് കുമാർ ആരോപിച്ചു. പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിന് എം.എൽ.എ. ഓഫീസ് കേന്ദ്രീകരിച്ചും, സി.പി.എം. ഓഫീസ് കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ നടക്കുന്നു. യു.ഡി.എഫ് ഭരണകാലത്ത് തന്നെ അനുവദിച്ച 118 തസ്തികകൾ റദ്ദു ചെയ്തത് എൽ.ഡി.എഫ് സർക്കാരാണ്. എന്നാൽ ഇപ്പോൾ വീണ്ടും ആ തസ്തികകൾ പുന:സ്ഥാപിച്ചിട്ടാണ് നിയമനങ്ങൾ. മെഡിക്കൽ കോളേജിന്റെ പിതൃത്വം യു.ഡി.എഫ് സർക്കാരിനും മുൻ മുഖ്യമന്ത്റി ഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനും അർഹതപ്പെട്ടതാണെന്ന് കോന്നിയിലെ ജനങ്ങൾക്കറിയാം. എന്നാൽ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്റെ നേട്ടം തന്റെ പേരിലാക്കാനാണ് എം.എൽ.എ യുടെ ശ്രമം. മെഡിക്കൽ കോളേജിലെ നിയമനങ്ങൾ സ്ഥലം മാ​റ്റത്തിലൂടെയും, പി.എസ്.സി. ലിസ്​റ്റിൽ നിന്നും, എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചു മുഖാന്തിരവുമാക്കണം.
...:..'. ....