അടൂർ : ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി അടൂർ മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലെ 2600 വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകുമെന്ന് ചിറ്റയം ഗോപകുമാർ എം എൽ എ അറിയിച്ചു.പന്തളം തെക്കേക്കര 250, തുമ്പമൺ 300, കൊടുമൺ 1000, ഏഴംകുളം 300, ഏറത്ത് 150, കടമ്പനാട് 500, പള്ളിക്കൽ 100 എന്നീ നിലയിലാണ് കണക്ഷൻ .- നിലവിൽ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന ഭാഗങ്ങളിൽ 5 മുതൽ 60 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചുകൊടുക്കും. 3.99 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
.