മാരൂർ : ആന്റോ ആന്റണി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പുതുവൽ ജംഗ്‌ഷനിൽ അനുവദിച്ച ഹൈമാസ്റ് ലൈറ്റിന്റെ ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ അരുൺരാജ് നിർവഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഏനാദിമംഗലം അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റുമായ സജി മാരൂർ, ഡി. എൻ. തൃദീപ് ,റെജി പൂവത്തൂർ, ഹരികുമാർ പൂതംകര, സാൻ മല്ലേൽ, മനീഷ്, ജോർഡി,സജി, റെജി, ജോയ്‌സ് തുടങ്ങിയവർ പങ്കെടുത്തു.