പഴകുളം: പള്ളിക്കൽ സ്വദേശിയായ അടൂർ ജനറലാശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടൈയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച ഏഴാം വാർഡിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പള്ളിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഇവരുടെ വീട്. ഇവരുമായി സമ്പർക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള നാലുപേരെയും ദ്വിതീയ സമ്പ ർക്ക പട്ടികയിലുള്ള 25 പേരെയും കണ്ടെത്തി ഹോം ക്വാറന്റൈനി ലാക്കി. പനിയോ, ചുമയോ ഉള്ളവ രുടെ വിവരങ്ങൾ ഫോൺ വഴി ആരോഗ്യ പ്രവർത്തകർ ശേഖരിച്ചുതുടങ്ങി. ഈ ലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷണത്തിലാക്കും. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ സ്രവം പരിശോധനയ് ക്കായി ഇന്നലെ ശേഖരിച്ചു. പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. ആരോഗ്യ പ്രവർത്തകയുടെ സമ്പ ർക്ക പട്ടിക മെഡിക്കൽ ഓഫീസർ ഡോ.സുരഭിയുടെ നേത്യത്യത്തിലു ള്ള ആരോഗ്യ വിഭാഗം പൂർണമാ യി കണ്ടെത്തിക്കഴിഞ്ഞു.ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സുമാർ, എച്ച്.ഐമാർ എന്നിവരുടെ നേത്യത്യത്തിൽ പ ഞ്ചായത്തിലുടനീളം പരിശോധന കർശനമാക്കി. മാസ്ക്ക് ധരിക്കാത്തവരെ കണ്ടെത്തി ഇവർക്ക് ആരോഗ്യ ബോധവത്ക്കരണം നടത്തിവരുന്നതായി പള്ളിക്കൽ ജൂനിയർഹെൽത്ത് ഇൻസ്പെക്ട ർ ഹരികുമാർ പറഞ്ഞു. ഏഴാം വാർഡിലെ മുഴുവൻ റോഡുകളും ഇന്നലെ അടച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡ ൻ്റ് പ്രസന്ന കുമാരി, വൈസ് പ്രസി ഡൻ്റ് എ.പി.സന്തോഷ് വാർഡംഗം ഷാജി അയത്തികോണിൽ ജെ.എ ച്ച്.ഐ ബാബുരാജ് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ