പത്തനംതിട്ട : നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമായിട്ടില്ല. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനാണ് രോഗം ബാധിച്ചത്. ആശുപത്രി പ്രവർത്തനം താൽക്കാലികമായി നിറുത്തിവയ്ക്കേണ്ട അവസ്ഥയാണ്. വനിത ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഡോക്ടർമാരും മറ്റുജീവനക്കാരും രോഗികളും നിരീക്ഷണത്തിൽ പോകേണ്ടിവരും. കൊവിഡ് ബാധിച്ച കുലശേഖരപതിയിലെ സി.പി.എം നേതാവ് ഈ ആശുപത്രിയിൽ എത്തിയിരുന്നു.