പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 27 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നയാളുമാണ്. 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിലുളള 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 958 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 327 പേർ സമ്പർക്കം മൂലമാണ് രോഗബാധ. ജില്ലയിൽ ഇന്നലെ 81 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 514 ആണ്. കോട്ടയം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച ഒരാളെ പത്തനംതിട്ടയലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 115 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 119 പേരും, അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 82 പേരും പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 34 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 32 പേരും, മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എൽടിസിയിൽ 24 പേരും, ഐസൊലേഷനിൽ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ 39 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 13 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 459 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
.....................................................
കേരളത്തിന് പുറത്തുനിന്ന് വന്നവർ
1) ഒമാനിൽ നിന്ന് എത്തിയ കൊറ്റനാട് സ്വദേശിയായ 28 വയസുകാരൻ.
2) ഒമാനിൽ നിന്ന് എത്തിയ കൊറ്റനാട് സ്വദേശിയായ 54 വയസുകാരൻ.
3) തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ഏഴംകുളം, ഏനാത്ത് സ്വദേശിയായ 46 വയസുകാരൻ.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിലുളള 15 അംഗങ്ങൾ. കോൺവെന്റിൽ മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളവരാണിവർ.
കോന്നി, പൂവൻപാറ സ്വദേശിനിയായ 42 വയസുകാരി. കോന്നിയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
വായ്പ്പൂർ സ്വദേശിനിയായ 46 വയസുകാരി. വായ്പ്പൂരിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
തണ്ണിത്തോട് സ്വദേശിനിയായ 21 വയസുകാരി.
സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
തണ്ണിത്തോട് സ്വദേശിനിയായ 48 വയസുകാരി. രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
കുലശേഖരപതി സ്വദേശിനിയായ ഒരു വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
കോട്ടാങ്ങൽ സ്വദേശിയായ 41 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
കോന്നി സ്വദേശിനിയായ 74 വയസുകാരി. പത്തനംതിട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്.
ആർ.ടി.ഓഫീസ് ജീവനക്കാരനായ 37 വയസുകാരൻ. കൊല്ലം ജില്ലക്കാരനാണ്. ആർ.ടി.ഓഫീസിലെ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
പത്തനംതിട്ട സ്വദേശിനിയായ 42 വയസുകാരി. തൃശൂർ ജില്ലയിൽ താമസക്കാരിയും മുനിസിപ്പാലിറ്റിയിൽ എൻജിനിയറും ആണ്. തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ക്രമനമ്പർ, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ:
1) ഏനാദിമംഗലം 15.
2) തണ്ണിത്തോട് ആറ്.
3) അയിരൂർ 11, 15 (കാലാവധി നീട്ടി).
4) ഏറത്ത് 11, 13, 15 (കാലാവധി നീട്ടി).
5) പള്ളിക്കൽ വാർഡ് ഏഴ്.
6) കലഞ്ഞൂർ വാർഡ് എട്ട്, ഒൻപത്. ഏഴംകുളം വാർഡ് 17 (കാലാവധി നീട്ടി).