ഇളമണ്ണൂർ: കലഞ്ഞൂരിലെ സഹവ്യാപാരികൾക്കു കൊവിഡ് ബോധവൽക്കരണവുമായി യൂത്ത് വിംഗ് പ്രവർത്തകർ.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രവർത്തകരാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുന്നിട്ടു ഇറങ്ങിയത്.കലഞ്ഞൂർജംഗ്ഷൻ കേന്ദ്രീകരിച്ചു ഏകദേശം നാൽപ്പതോളം കടകളിലാണ് ഇന്നലെ ബോധവൽക്കരണം നടത്തിയത്. വ്യാപാരികൾ, സ്റ്റാഫുകൾ, മാസ്ക് വെക്കുന്നുണ്ടോ, സ്ഥാപനത്തിൽ എത്തുന്ന കസ്റ്റമേഴ്സിനു ഹാൻഡ് വാഷ് ചെയ്യാനുള്ള സൗകര്യം, വരുന്ന കസ്റ്റമേഴ്സിന്റെ പേരും, ഫോൺ നമ്പർ എന്നിവ കുറിച്ച് വെക്കുന്നുണ്ടോ, സമയ ക്രമീകരണം പാലിക്കുന്നുണ്ടോ തുടങ്ങി കൊവിഡ് പ്രതിരോധത്തിനായി സർക്കാരും, പഞ്ചായത്തും, മറ്റും നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും, ഇതൊന്നും ചെയ്യാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് താക്കീതും, വിഷയത്തിന്റെ ഗൗരവവും പറഞ്ഞു മനസിലാക്കുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കലഞ്ഞൂർ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീകുമാർ, യൂത്ത് വിംഗ് പ്രസിഡന്റ ശ്യം ലേഔട്ട്, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ബിജോ ഗ്രേസ്, ഗിരീഷ് പാടം, ഷെറിൻ, റിജോ, എന്നിവർ പങ്കെടുത്തു..