ഇളമണ്ണൂർ: രണ്ടര വർഷമായി ജനകീയ സമരം നടക്കുന്ന ചായലോട് പുലിമലപ്പാറയിൽ പാറ ഖനനത്തിന് സ്ഥലം പാട്ടത്തിനെടുത്തവരെ നാട്ടുകാർ തടഞ്ഞു. മണിക്കൂറുകളോളം നടന്ന തർക്കത്തിനൊടുവിൽ പൊലീസെത്തി ഇവരെ തിരികെ അയച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ചായലോട് സ്വകാര്യ മെഡിക്കൽ കോളേജിനു സമീപത്തെ പുലിമലപ്പാറയിലാണ് സംഭവം . പുലിമലപ്പാറ ഖനം ചെയ്യുന്നത് അടുത്തുതാമസിക്കുന്ന നൂറിലധികം കുടുംബങ്ങൾക്ക് ഭീഷണിയാ
ണ്. ഇതിനെ തുടർന്ന് ഇവിടെ സമരം നടന്നു വരികയായിരുന്നു. പാട്ടത്തിനെടുത്തവർ പ്രശ്നം ഉണ്ടാക്കാൻ വന്നതാണെന്ന് സംശയിക്കുന്നതായി സമരസമിതി പ്രവർത്തകൻ ലൈജു പറഞ്ഞു.