ചങ്ങനാശേരി: പ്രായാധിക്യം മൂലം മരിച്ച വയോധികയ്ക്ക് കൊവിഡ് പോസിറ്റീവ്. പാറശാല സ്വദേശിനി തങ്കമ്മ (85) യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കവിയൂരിലുള്ള മകളുടെ വീട്ടിൽവച്ച് മരിച്ച ഇവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മോർച്ചറിയിൽ വച്ച് സ്രവമെടുത്ത ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരെ മോർച്ചറിയിലേക്ക് കൊണ്ടുപോയ ജനൽ ആശുപത്രിയിലെ രണ്ട് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ചങ്ങനാശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ അജിത് കുമാർ പറഞ്ഞു.