അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 8, 4 എന്നീ ക്ലാസുകളിൽ പഠിയ്ക്കുന്ന ഒരു ഭവനത്തിലെ രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി പൂർവ വിദ്യാർത്ഥി സംഘടന ടി.വി സംഭാവന ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം മുടങ്ങുന്ന വിവരം അറിഞ്ഞതോടെയാണ് സഹായഹസ്തവുമായി സംഘടന രംഗത്തെത്തിയത്. ചെയർമാൻ റോബിൻ ബേബി ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീദേവി,പഞ്ചായത്തംഗം ഷെല്ലി ബേബി,വിജയകുമാർ, അദ്ധ്യാപകരായ സുശീല, സരള എന്നിവർ പങ്കെടുത്തു.