അടൂർ: പെരിങ്ങനാട് മുണ്ടപ്പള്ളി 18-ാം വാർഡിൽ ദീപേഷ് ഭവനത്തിൽ സതിയുടെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിവി നൽകി. ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ്‌ മധു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ, ബ്ലോക്ക്‌ സെക്രട്ടറി മുണ്ടപ്പള്ളി സുഭാഷ്, പ്രദീപ് മുണ്ടപ്പള്ളി, ജോൺ, ജോണി, വാസു പിള്ള, ഗോവിന്ദൻ, മനുനാഥ് പെരിങ്ങനാട്, അബിൻ ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.