തിരുവല്ല: മൊബൈൽ ഫോണിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ഡൗൺലോഡുചെയ്ത് സൂക്ഷിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. പന്തളം കുരമ്പാല രാഹുൽ നിവാസിൽ രാഹുൽ രാജൻ(25) ആണ് പിടിയിലായത്. തുകലശേരിയിൽ വാഹനത്തിലിരുന്ന് അശ്ലീലദൃശ്യങ്ങൾ കാണുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തത്. നിരോധിത പുകയില വില്പ്പനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്ന് ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.