തിരുവല്ല: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പുഷ്പഗിരി ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേകം ഹെൽപ്ലൈൻ പ്രവർത്തനമാരംഭിച്ചു. ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും ജോലി നഷ്ടപ്പെടുകയും ചെയ്യുന്നവരിൽ മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സാഹചര്യം മനസിലാക്കിയാണ് പ്രത്യേകം കൗൺസലിംഗ് വിഭാഗത്തെ ഒരുക്കിയതെന്ന് പുഷ്പഗിരി ആശുപത്രി സി.ഇ.ഓ ഫാ.ജോസ് കല്ലുമാലിക്കൽ അറിയിച്ചു. യാത്ര തടസം നേരിടുന്നവർക്ക് മരുന്നുകൾ ഭവനങ്ങളിൽ എത്തിച്ചു നൽകുന്നതായിരിക്കും. നിങ്ങളെ അലട്ടുന്ന ഭയം,വിഷാദം,നിരാശ തുടങ്ങിയവയ്ക്കും കൗൺസലിംഗിനും ചികിത്സയ്ക്കും ബന്ധപ്പെടുക. ഫോൺ: 9048848803.