പത്തനംതിട്ട : സ്വർണ്ണകടത്തു കേസിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി 10 ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി നടന്ന മുഖ്യമന്ത്രി ക്ക് കത്തയക്കൽ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പന്തളം പോസ്റ്റ് ഓഫീസിൽ നിന്നും മുഖ്യമന്ത്രി രാജിവയ്ക്കണം ''എന്നെഴുതിയ പോസ്റ്റ് കാർഡ് അയച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യ പെട്ട് ഒരു ലക്ഷം കത്തുകൾ ജില്ലയിൽ നിന്നും അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം കെ.വി.പ്രഭ, അടൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ബിനു കുമാർ,പന്തളം മുനിസിപ്പൽ പ്രസിഡന്റ് രൂപേഷ്, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ സെക്രെട്ടറി മാരായ സുരേഷ്, അരുൺകുമാർ എന്നിവർ പങ്കെടുത്തു.