കുന്നന്താനം :കൊവിഡ് ആശുപത്രിക്ക് സ്‌നേഹ സമ്മാനവുമായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇരുപത്തിയഞ്ച് ടാക്സി തൊഴിലാളികൾ. മാന്താനം ചാഞ്ഞോടി കേന്ദ്രമായി കുന്നന്താനം, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ 25 ടാക്സി തൊഴിലാളികളെ ഉൾപ്പെടുത്തി കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന സ്‌നേഹ ഡ്രൈവേഴ്സ് സ്വാശ്രയസംഘമാണ് കുന്നന്താനത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മുപ്പതിനായിരം രൂപയുടെ സാമഗ്രികൾ എത്തിച്ചത്.ബെഡ്,തലയിണ,ബെഡ്ഷീറ്റ്, ബക്കറ്റ്,കപ്പ്,തോർത്ത്,തലയിണ കവർ എന്നിവയാണ് കൈമാറിയത്. ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിൻ,പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണക്കുറുപ്പ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്വാശ്രയ സംഘം പ്രസിഡന്റ് ബി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഏറ്റുവാങ്ങൽ ചടങ്ങിൽ സെക്രട്ടറി തോമസ് സാമുവേൽ,ബ്ലോക്ക് പഞ്ചായത്തംഗം ഷിനി കെ പിള്ള, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.. എൻ മോഹനൻ, ജി.ശശികുമാർ അംഗങ്ങളായ ടി.ആർ രാജു, രജനി രതീഷ്, മുൻ പഞ്ചായത്തംഗം കെ.എൻ ബിജുകുമാർ, സംഘം ട്രഷറാർ ജിബീഷ് മാത്യു, മോൻസി, അനിൽകുമാർ,ലിജൻ,സജി, ജയൻ,സി.പി.ഐ എം നേതാക്കളായ വി ജി ബിജു, പ്രഭകുമാർ കീഴടി, കെ.പി രതീഷ് എന്നിവർ സംസാരിച്ചു.