ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ പ്രദേശത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുകയും കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാകുകയും ചെയ്തതോടെ നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ശാസ്താംപുറം ചന്തയിൽ വ്യാപാരികൾ മാസ്‌കും കൈയുറയും ധരിക്കണം. ജനങ്ങൾ ഒരേസമയം കൂടുതലായി എത്താതിരിക്കണം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് അടച്ചുപൂട്ടും. വാഹനങ്ങളിൽ കൊണ്ടുനടന്ന് കാപ്പിയും ചായയും വിൽക്കുന്നവർക്ക് നിരോധനം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.