പന്തളം: പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് കിഴക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിൽ ആറിലെ ക്ഷേത്രത്തിനോട് ചേർന്നുള്ള കുളിക്കടവുകൾ അടിയന്തരമായി കെട്ടി സംരക്ഷിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. സ്ഥലം സന്ദർശിച്ച എം.എൽ.എകൊട്ടാരം നിർവാഹക സമിതിയുടെ നിവേദനം സ്വീകരിക്കുകയും ചെയ്തു.ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്ഷേത്രവും ആറിനോട് ചേർന്നുള്ള കടവുകളും സംരക്ഷിക്കന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണ്. എം.എൽ.എയ്‌ക്കൊപ്പം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി.എൻ.നാരായണ വർമ്മ ,ട്രഷറർ ദീപാ വർമ്മ ,വാർഡ് കൗൺസിലർ കെ.ആർ.രവി, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ,ക്ഷേത്ര ഉദ്ദേശക സമിതി സെക്രട്ടറി പൃഥിപാൽ,ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ രാജീവ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.