പന്തളം: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള പോസ്റ്റ് കാർഡ് കാമ്പയ്ൻ ജില്ലാതല ഉദ്ഘാടനം പന്തളത്തു നടന്നു. മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ജില്ലയിൽ നിന്നും ഒരു ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കും. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം ജനറൽസെക്രട്ടറിഎം ബി.ബിനുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സുശീല സന്തോഷ്, മുനിസിപ്പൽ പ്രസിഡന്റ് രൂപേഷ്, ജ നറൽ സെക്രട്ടറി.ഉണ്ണികൃഷ്ണൻ,വൈസ് പ്രസിഡന്റ് അരുൺ,പന്തളം നഗരസഭാകൗൺസിലർമാരായ കെ.വി.പ്രഭ,സുമേഷ് എന്നിവർ പങ്കെടുത്തു.