മല്ലപ്പള്ളി: സംസ്ഥാന സർക്കാർ ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കീഴ്വായ്പൂര് കൊറ്റൻകൂടി റോഡിന്റെ ഒന്നാം റീച്ചിന് രണ്ടര കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി മാത്യു ടി തോമസ് എം.എൽ.എ അറിയിച്ചു.ബി.എം ബി.സി ടാറിംഗ്, റോഡിനിരുവശവും ഒന്നേകാൽ മീറ്റർ വീതിയിൽ കോൺക്രീറ്റിംഗ്, റോഡ് സംരക്ഷണത്തിനായി ആവശ്യമുള്ള ഭാഗങ്ങൾ എല്ലാം പാർശ്വഭിത്തി നിർമ്മാണം 900 മീറ്റർ നീളത്തിൽ ആധുനിക ഓവുചാൽ, 2600 ചതുരശ്ര മീറ്ററിൽ പൂട്ട്കട്ട, പുതിയ നാലു കുലുങ്കുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.കീഴ് വായ്പൂര് കൊറ്റൻകുടി, ബാസ്റ്റോ റോഡ് എഴുമറ്റൂർ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ആ സ്ഥാനത്തേക്കുള്ള പ്രധാന ബൈപാസ് റോഡാണിത്. നിരവധി ആരാധനാലയങ്ങൾ പരയ്ക്കത്താനം കോളേജ്, കിഴക്കേക്കര സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള സുഗമമായ പാതയാണ് ഒരുങ്ങുന്നത്.നിർദിഷ്ട എരുമേലി വിമാനത്താവളത്തിലേക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നും ദൂരം കുറവിൽ എത്താനാകും..പൊതുമരാമത്ത് വിഭാഗം മല്ലപ്പള്ളി സബ് ഡിവിഷനാണ് നിർമ്മാണ ചുമതലയും മേൽനോട്ടവും.