ചെങ്ങന്നൂർ : കൊവിഡ്19 സമൂഹവ്യാപനത്തിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ നിർദ്ദേശങ്ങൾ പാലിച്ച് ഈ വർഷത്തെ ഗുരുദേവജയന്തിദിനാഘോഷങ്ങൾ ചെങ്ങന്നൂർ യൂണിയന്റെ കീഴിലുള്ള ശാഖകളിലെ ഗുരുക്ഷേത്രങ്ങളിൽ പൂജാദി കർമ്മങ്ങൾ നടത്തിയും ഗുരുദേവകൃതികളുടെ ആലാപനത്തിലും പരിമിതപ്പെടുത്തുവാൻ ചെങ്ങന്നൂർ യൂണിയൻ തീരുമാനിച്ചു.