line
അടൂർ ഗ്രീൻവാലിയിൽ ഒരുക്കിയ ഫസ്റ്റ് ലൈൻട്രീറ്റ്മെന്റ് സെന്ററിലെ ക്രമീകരണങ്ങൾ ചിറ്റയം ഗോപകുമാർ എം.എൽ. എ യുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.

അടൂർ: നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിലായി. അടൂർ നഗരസഭയുടേത് 200 കിടക്കകളോടെ ഗ്രീൻവാലി ഓഡിറ്റോറിയത്തിലാണ് സജ്ജമാക്കുന്നത്. ഇതിൽ 100 ബെഡ്,മെത്ത,പില്ലോ,ബഡ്ഷീറ്റ് എന്നിവ നഗരസഭ സജ്ജീകരിച്ചുകഴിഞ്ഞു.ശേഷിക്കുന്നവ വരും ദിവസങ്ങളിലായി ക്രമീകരിക്കും. 15സ്ഥിരം ടോയ്ലറ്റുകൾ ഇവിടെയുണ്ട്. അഞ്ച് താൽക്കാലിക ടോയ് ലറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞതായി നഗരസഭാ വൈസ് ചെയർമാൻ ജി.പ്രസാദ് അറിയിച്ചു. 30ന് തുറക്കത്തക്ക വിധമുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.അടൂർ ആർ.ഡി.ഒ എസ്.ഹരികുമാർ ,തഹസീൽദാർ ബീന.എസ്.ഹനീഫ്, നഗരസഭ വൈ.ചെയർമാൻ പ്രസാദ്, സൂപ്രണ്ട് വിനോദ് ,ഡോ .ഹാരീഷ് എന്നിവർ എം.എൽ.എ യോടൊപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും ഏഴ് പഞ്ചായത്തുകളിലും ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.