pa
കുടുങ്ങിയ നിലയിൽ

കൊടുമൺ: നാട്ടിൽ ഇറങ്ങിയ കാട്ടുപന്നി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഗേറ്റിൽ കുടുങ്ങി ചത്തു. തട്ട വായന ശാലയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ ഗേറ്റിലാണ് പന്നി കുടുങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ പ്രഭാത സവാരിക്ക് പോയ ആളുകളാണ് പന്നി ഗേറ്റിൽ കുടുങ്ങിയത് കണ്ടത്. തുടർന്ന് സ്ഥലം ഉടമയെ വിവരമറിയിക്കുകയും ഉടമ കൊടുമൺ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. പന്നിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.കഴുത്തിൽ ഉണ്ടായ മുറിവുകളാണ് മരണകാരണമെന്നും പ്രാഥമിക നിഗമനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.