പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 13 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇതുവരെ ആകെ 981 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 340 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയിൽ ഇന്നലെ 153 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 667 ആണ്. പത്തനംതിട്ട ജില്ലക്കാരായ 313 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 306 പേർ ജില്ലയിലും, ഏഴു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
വിദേശത്തുനിന്ന് വന്നവർ
1) ഷാർജയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശി 53 കാരൻ.
2) സൗദിയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശി 35 കാരൻ.
3) യു.എ.ഇ.യിൽ നിന്ന് എത്തിയ പേഴുംപാറ സ്വദേശിനി 32 കാരി.
4) യു.എ.ഇ.യിൽ നിന്ന് എത്തിയ നാറാണംമൂഴി സ്വദേശി 35 കാരൻ.
5) യു.എ.ഇ.യിൽ നിന്ന് എത്തിയ പേഴുംപാറ സ്വദേശി 61കാരൻ.
6) ബഹ്റനിൽ നിന്ന് എത്തിയ ഇളമണ്ണൂർ സ്വദേശി 36കാരൻ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
7) ജമ്മുകാശ്മീരിൽ നിന്ന് എത്തിയ അയിരൂർ സ്വദേശി 52 കാരൻ.
8) ഹൈദരാബാദിൽ നിന്ന് എത്തിയ പരുമല സ്വദേശിനി 23 കാരി.
9) മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുറ്റൂർ സ്വദേശി 57കാരൻ.
10) തമിഴ്നാട്ടിൽ നിന്ന് എത്തിയ റാന്നി സ്വദേശി 32 കാരൻ.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
11) മലയാലപ്പുഴ സ്വദേശിയായ 63 വയസുകാരൻ.
12) മലയാലപ്പുഴ സ്വദേശിനിയായ 56 വയസുകാരി.
13) കുമ്പഴ സ്വദേശിനിയായ 41 വയസുകാരി.
14) കുമ്പഴ സ്വദേശിയായ 18 വയസുകാരൻ.
15) കുമ്പഴ സ്വദേശിയായ 16 വയസുകാരൻ.
16) കുലശേഖരപതി സ്വദേശിനിയായ 55 വയസുകാരി.
17) തിരുവല്ല സ്വദേശിയായ 55 വയസുകാരൻ.
പെരിങ്ങരയിൽ ടീഷോപ്പ് നടത്തുന്നു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
18) മൈലപ്ര സ്വദേശിയായ 36 വയസുകാരൻ.
19) പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കൽ സ്വദേശിയായ 52 വയസുകാരൻ.
20) കുലശേഖരപതി സ്വദേശിനിയായ 60 വയസുകാരി.
21) കുലശേഖരപതി സ്വദേശിയായ അഞ്ചു വയസുകാരൻ.
22) കുലശേഖരപതി സ്വദേശിയായ 39 വയസുകാരൻ.
23) വളളിക്കോട് സ്വദേശിയായ 31 വയസുകാരൻ. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ രോഗബാധിതനായ വ്യക്തിയുടെ സെക്കൻഡറി കോണ്ടാക്ട് ആണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ക്രമനമ്പർ, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ:
1) കോന്നി 12, 14.
2) പെരിങ്ങര 11, 12.