മല്ലപ്പള്ളി: കീഴ്വായ്പൂര് കൊറ്റൻകുടി റോഡ് ആധുനിക രീതിയിൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാരിൽ നിന്നും തുക അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ മാത്യു ടി.തോമസ് എം.എൽ.എയെ എൽ.ഡി.എഫ് അനുമോദിച്ചു. യോഗം എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. രാജൻ എം.ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജേക്കബ് ജോർജ്ജ്, ജോർജ്ജ്കുട്ടി പരിയാരം,കെ.എസ് വിജയൻ പിള്ള ,എസ് ശ്രീലാൽ, രോഹിണി ജോസ്, നീരാഞ്ജനം ബാലചന്ദ്രൻ, ജേക്കബ് തോമസ് എന്നിവർ സംസാരിച്ചു.