തിരുവല്ല : നഗരസഭയിലെ 75 കിടക്കകളോട് കൂടിയ ഫസ്റ്റ് ലൈന് ട്രീറ്റ്‌മെന്റ് സെന്റർ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ 250 കിടക്കകൾ സജ്ജീകരിക്കാനാണ് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ജില്ലാ കളക്ടർ പി.ബി നൂഹ് മുഖ്യാതിഥിയായി.നഗരസഭ ചെയർമാൻ ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സബ്കളക്ടർ ഡോ.വിനയ് ഗോയൽ,വൈസ് ചെയർമാൻ റിന മാത്യൂസ് ചാലക്കുഴി,ഫാ.പുന്നക്കുളം,സിജോ പനമ്പള്ളിൽ, തോമസ് പരിയാരത്ത്,നഗരസഭാ കൗൺസിൽ അംഗങ്ങളായ സണ്ണി മനക്കൽ . രാധാകൃഷ്ണൻ വേണാട്ട്, ബിജു ലങ്കാഗിരി,അനീഷ്,നാൻസി,നിസാമുദ്ദീൻ നഗരസഭാ സെക്രട്ടറി സജികുമാർ,അജി,ഷാജഹാൻ,വിനോദ്, എം.സലീം എന്നിവർ പങ്കെടുത്തു.