ചെങ്ങന്നൂർ: ഓൺലൈൻ പഠനം സർക്കാർ നിർബന്ധമാക്കിയതോടെ തുടർപഠനം മുടങ്ങിപ്പോയ കുട്ടികൾക്ക് കൈത്താങ്ങായി വാട്സ് ആപ്പ് കൂട്ടായ്മ. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2007 എസ്.എസ്.എൽ.സി ബാച്ചിലെ കൂട്ടായ്മയാണ് സ്‌കൂളിലെ കുട്ടികൾക്ക് ടി.വി കൈമാറി മാതൃകയായി.കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്ന് ടി.വികൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് പ്രഭയ്ക്ക് കൈമാറി. കൈമാറിയ ടി.വികൾ അർഹതപ്പെട്ട വിദ്യാർഥികൾക്ക് സ്‌കൂൾ പി.ടി.എ ഭാരവാഹികൾ
വിതരണം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ, അദ്ധ്യാപികമാരായ ജയശ്രീ ,സുനിത,കൂട്ടായ്മയുടെ പ്രതിനിധികളായ ഹരികൃഷ്ണൻ ആഷിൻ, രാഹുൽ,ആതിര,സൂര്യ എന്നിവർ പങ്കെടുത്തു.