post
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന പോസ്റ്റ് കാർഡ് കാമ്പയിൻ ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് ഉദ്ഘാടനം ചെയ്യുന്നു

കോന്നി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പോസ്റ്റ്‌ കാർഡ് കാമ്പയിൻ കോന്നി നിയോജക മണ്ഡലത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് മുഖ്യമന്ത്രിക്ക് കത്തയച്ചു ഉദ്‌ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി.മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ചിറ്റൂർ കണ്ണൻ, മണ്ഡലം സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ രാകേഷ് ,സുനിൽകുമാർ,സുരേഷ് കാവുങ്കൽ എന്നിവർ പങ്കെടുത്തു.