ചെങ്ങന്നൂർ: അങ്ങാടിക്കൽ 2532- കരയോഗത്തിന്റെ നേതൃത്വത്തിൽ, കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഹോമിയോ മരുന്നും, മാസ്‌കുകളും വിതരണം ചെയ്തു. മരുന്നു വിതരണ ഉദ്ഘാടനം പ്രൊഫ.ഗോപാലകൃഷ്ണൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് മനോഹരൻ മതിലകം,സെക്രട്ടറി കൊച്ചനിയൻ,ശശി വേങ്ങൂർ,എം കൃഷ്ണകുമാർ, ഗിരീഷ് എന്നിവർ പങ്കെടുത്തു.