അയിരൂർ: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് റോഡരികിലെ മരം വീണ് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്. അയിരൂർ വെള്ളിയറ സ്വദേശി അനുരാജിനും ഭാര്യക്കും മക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ . ചെറുകോൽപ്പുഴ തീയടിക്കൽ റോഡിൽ വാളൻപാടിക്ക് സമീപമാണ് അപകടം. തിയടിക്കലിലേക്ക് പോകുമ്പോൾ കാറ്റിൽ മരം ഒടിഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. റാന്നിയിൽ നിന്ന് ഫയർഫോയ്സ് എത്തി മരം മുറിച്ചുനീക്കി. അപകടത്തിലായ മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ നേരത്തേ പരാതി നൽകിയിരുന്നു.