ചെങ്ങന്നൂർ: തെങ്കാശി സ്വദേശിയായ ആൾ ചെങ്ങന്നൂരിൽ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് സമ്പർക്കമുണ്ടെന്ന് സംശയിക്കുന്ന 48 പേരുടെ റാപ്പിഡ് ആന്റിജെൻ ടെസ്റ്റ് ഫലം എല്ലാവരുടെയും നെഗറ്റീവാണെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ ഇന്നലെ വാർഡിലെ വൈസ് മെൻസ് ക്ലബ് ഹാളിലായിരുന്നു പരിശോധന.രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 13 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.നിരീക്ഷണത്തിനു ശേഷം ഇവരുടെ സ്രവ പരിശോധന പിന്നീട് നടക്കും.