26-moothil-fruit

തണ്ണിത്തോട്: ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിൽ ധാരളമായി കാണപ്പെടുന്ന മൂട്ടിൽ പഴം ഇനി വീട്ടിലും വിളയും. ജില്ലയിലെ വനമേഖലയിൽ നിന്ന് ഗ്രാമങ്ങളിലെ വീടുകളിലേക്ക് കുടിയേറുകയായിരുന്നു ഇൗ മരം. ഇപ്പോൾ ഇവയുടെ വിളവെടുപ്പ് കാലമാണ്. മരത്തിന്റെ തായ് തടിയിൽ മുത്തുപോലെ നിറയെ പഴങ്ങളുണ്ടാകും. മധുരത്തിൽ പുളി മേമ്പൊടി ചേർത്തതുപോലെയുള്ള രുചിയാണ്. ഇവയുടെ മാംസളമായ ഭാഗം ഭക്ഷ്യയോഗ്യമാണ്. റാന്നി, കോന്നി വനം ഡിവിഷനുകളിലെ ഉൾക്കാടുകളിൽ പഴുത്ത് പാകമായി ചുവപ്പ്, മഞ്ഞ , വെളുപ്പ് നിറങ്ങളിലുള്ള പഴങ്ങളുമായി മരങ്ങൾ കാണാം. ആന, മലയണ്ണാൻ, ആമ , മാൻ, കരടി, മുള്ളൻപന്നി എന്നിവയുടെ ഇഷ്ടഭക്ഷണം കൂടിയാണിത്. ബക്കൗറിയ കോറിട്ടിലെൻസ് (വൈൽഡ് ലിച്ചി ) എന്നാണ് ശാസ്ത്രനാമം. മലയോര ഗ്രാമങ്ങളിലെ കർഷകരിൽ പലരും വിത്തുകൾ കിളിർപ്പിച്ചാണ് തൈകൾ തയ്യാറാക്കുന്നത്.