മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരിസ് എൽ.പി സ്‌കൂൾ ഹൈസ്‌കൂളിലേക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ ടി.വി നൽകി95 -96 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ.2018 ആരംഭിച്ച വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷൈനി വർഗീസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ജെസി മോൾ എന്നിവർക്ക് ടിവി കൈമാറി. പൂർവ വിദ്യാർത്ഥികളായ ഷിനു എം സി, അഭിലാഷ് പ്രസാദ്, സോജി ജോൺ, വേണു പി കെ, സുനീഷ് വി.ടി,സജി.സി ബാബു എന്നിവർ പ്രസംഗിച്ചു.