കൊടുമൺ : പഞ്ചായത്ത് കൊവിഡ് ആശുപത്രി (സി.എഫ്എൻ.ടിസി) തുടങ്ങുന്നതിന് നൂറുകിടക്കകളുള്ള ആശുപത്രി ഒരുക്കുന്നു. ഐക്കാട് ഐടിസി കെട്ടിടമാണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ രാഷ്ട്രിയ പാർട്ടികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ബിന്ദു പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ കട്ടിൽ, വിരികൾ, തലയിണ, പാത്രങ്ങൾ, ഫാൻ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ പൊതുജനങ്ങളും സംഘടനകളും സംഭാവന ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.