നാരങ്ങാനം: ഗ്രാമ പഞ്ചായത്തിലെ 6,7, വാർഡുകളിലായി മൂന്നുപേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കല്ലേലി, ഇളപ്പുങ്കൽ ഭാഗങ്ങളിലുള്ള മൂന്നു പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത് പരിശോധന നടത്തിയ എഴുപത്തിയഞ്ച് പേരുടേയും ഫലം നെഗറ്റീവാണ് . നാലാം വാർഡ് കന്റോൺമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലുങ്കൽ ,ഇളപ്പുങ്കൽ ,ഭാഗങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളു. പോസ്റ്റ് ഓഫീസ് പകരം ജീവനക്കാരെ വച്ച് ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. പരിശോധന നടത്തിയ പോസ്റ്റോഫീസ് ജീവനക്കാരുടെയും ഫലം നെഗറ്റീവാണ്