കോന്നി : കോന്നിപൊലീസ് സ്റ്റേഷനിലെ 35 പൊലീസുകാരുടെയും ഏഴ് സഹായികളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞ 19 ന് ആണ് വലഞ്ചുഴി സ്വദേശിയായ കോന്നി സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇദ്ദേഹവുമായി അടുത്ത് സമ്പർക്കം പുലർത്തിയ പൊലീസുകാർ ഉൾപ്പടെയുള്ളവരെ ക്വാറന്റൈനിലാക്കിയിരിക്കുകയായിരുന്നു.