മല്ലപ്പുഴശ്ശേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖൃത്തിൽ എസ് .എസ് .എൽ .സി .സി .ബി .എസ്.സി ,പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ,എ വൺ കരസ്ഥമാക്കിയ മണ്ഡലത്തിലെ എട്ട്കുട്ടികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കൊവിവിഡ് 19 രോഗ നിയന്ത്രണങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ മാതൃു അദ്ധൃക്ഷത വഹിച്ചു .പഞ്ചായത്ത് അംഗങ്ങളായ എം.ജി.സദാശിവൻ നായർ ,ടി.എ. ഏബ്രഹാം റോസമ്മ മത്തായി ,ബ്ലോക്ക് സെക്രട്ടറി ജോയി ജോർജ്ജ് ,സുനിൽ പുന്നക്കാട്ട് ,ടൈറ്റസ് തോമസ് ,ജേക്കബ് ശാമുവേൽ ,ജോസ് നികരിയിൽ ,സുജാ മാതൃു, ,എം.ബി. സുനിൽ എന്നിവർ പ്രസംഗിച്ചു.