കോന്നി : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് 19 ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ടീറ്റ്‌മെന്റ് സെന്റർ സജ്ജമാകുന്നു. ആദ്യഘട്ടമായി പയ്യനാമൺ തവളപ്പാറ സെന്റ് തോമസ് കോളേജ് കേന്ദ്രീകരിച്ച് 100 കിടക്കകളാണ് സജ്ജീകരിക്കുന്നത്. എലിയറയ്ക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 200 കിടക്കകൾ ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. .റ്റി.വി.എം ആശുപത്രിയിൽ നിന്ന് 28 ,വകയാർ ക്രിസ്തു രാജ് ആശുപത്രിയിൽ നിന്ന് 10, മുത്തുവിന്റെ ആശുപത്രിയിൽ നിന്ന് 4, വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് യുവജനപ്രസ്ഥാനം വ്യക്തികൾഎന്നിങ്ങനെ കട്ടിലുകൾ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംങ്ങ് കമ്മറ്റി അദ്ധ്യക്ഷ അനിസാബു, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീനാമ്മ റോയ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻകാലായിൽ, വാർഡ് മെമ്പർ മാത്യു പറപ്പള്ളിൽ, സെക്രട്ടറി ജയപാലൻ.ബി, താലൂക്ക് ആശുപത്രി സൂപ്രണ്ട് (ചാർജ്ജ് ) ഡോ. സിമി, കൊവിഡ് ഫെസിലിറ്റി ട്രീറ്റ്‌മെന്റ് സെന്റർ ടെക്നിക്കൽ സൂപ്രണ്ട് ഡോ.അജയ് ഏബ്രഹാം എന്നിവർ പ്രവർത്തന പുരോഗതി വിലയിരുത്തി