അടൂർ: അടൂരിൽ 2 ആട്ടോറിക്ഷ ഡ്രൈവർമാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ആട്ടോറിക്ഷ ഡ്രൈവറുമായി സമ്പർക്കപ്പട്ടികയിലുള്ള ആളാണ് അതേ സ്റ്റാന്റിലെ ഡ്രൈവർ കരുവാറ്റ സ്വദേശിയായ 29 വയസുകാരൻ. മറ്റൊരാൾ പറക്കോട് സ്റ്റാന്റിലെ ആട്ടോറിക്ഷ ഡ്രൈവറായ ചിരണിക്കൽ സ്വദേശിയായ 43കാരനാണ് . ഇയാൾക്ക് രോഗം എങ്ങനെ പകർന്നു എന്നത് അജ്ഞാതമാണ്. അടൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടററുടെ സമ്പർക്ക പട്ടികയിലുള്ള 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാളെ മുതൽ രണ്ടാം വാർഡ് പൂർണമായും അടച്ചിടുമെന്ന് വാർഡ് കൗൺസിലർ ഗോപുകരുവാറ്റ അറിയിച്ചു.