പ്രമാടം : പ്രമാടം പഞ്ചായത്ത് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രമാടം പഞ്ചായത്താണ് ആവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്. ഫ്രണ്ട്ഓഫ്സ്,ഡോക്ടേഴ്സ് റൂം, നേഴ്സിംഗ് സ്റ്റേഷൻ,ഫാർമസി ,ചെയ്ഞ്ചിംഗ് റൂം,സാമ്പിൾ കളക്ഷൻ,കിയോസ്‌ക്,സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വാർഡ്, ഒബ്സർവേഷന്റൂം,ഉൾപ്പെടെ 100 കിടക്കകൾ ക്രമീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് ,കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് മെഡിക്കൽ ഓഫീസർ ഷെറിൻ ജോസ് ,മറ്റു ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി. അടുത്ത ആഴ്ചയോടുകൂടി പ്രവർത്തനം ആരംഭിക്കത്തക്ക രീതിയിലാണ്നിർമ്മാണം പുരോഗമിക്കുന്നത്.