27-adoor-mask-vitharanam
അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും വിതരണം മധുര മൈക്രോ ഫിനാൻസ് പത്തനംതിട്ട മാനേജർ വിഷ്ണു ചന്ദ്രനിൽ നിന്നും എസ്.ഐ അനൂപ് ഏറ്റുവാങ്ങുന്നു

അടൂർ : പ്രമുഖ ധനകാര്യ സ്ഥാപനമായ മധുര മൈക്രോ ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് സേനയേയും ആരോഗ്യ പ്രവർത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായി അടൂർ പൊലീസ് സ്റ്റേഷനിൽ മാസ്‌കും സാനിറ്റൈസറും നൽകി. പത്തനംതിട്ട ബ്രാഞ്ച് മാനേജർ വിഷ്ണു ചന്ദ്രനിൽ നിന്നും എസ്.ഐ അനൂപ് ഏറ്റുവാങ്ങി.