പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട നിയമനങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.ഹരീഷ് കൃഷ്ണ പറഞ്ഞു. കോന്നി എം.എൽ.എ സ്വന്തം പാർട്ടിക്കാരെ പിൻവാതിൽ വഴി നിയമനം നടത്തുന്നത് വർഷങ്ങളായി കഷ്ടപ്പെട്ട് പഠിച്ചു പി.എസ് സി റാങ്ക് ഹോൾഡേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട യുവജനങ്ങളോട് കാണിക്കുന്നക്രൂരതയാണ്. സ്വന്തം പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ നിയമനം നൽകി കേരളത്തിലെ യുവജനങ്ങളോട് കോന്നി എം.എൽ.എ വഞ്ചനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.