27-cherukole-school-audit
ചെറുകോൽ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി പരിഗണിക്കുന്ന ഗവ. യു. പി. സ്‌കൂൾ ഓഡിറ്റോറിയം

ചെറുകോൽ : ഗവ.യു.പി.സ്‌കൂൾ ഓഡിറ്റോറിയം 55 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആക്കുന്നതിനുള്ള പരിഗണനാ ലിസ്റ്റിൽ ഓഡിറ്റോറിയത്തോടൊപ്പം മറ്റു ക്ലാസ് മുറികൾ, ഡോക്ടേഴ്സ് റൂം, നേഴ്സസ് റൂം എന്നിവയായി തിരഞ്ഞെടുക്കും. റാന്നി തഹിസിൽദാർ പി. ജോൺ വർഗീസ്,പഞ്ചായത്ത് പ്രസിഡന്റ് വൽസമ്മ ഏബ്രഹാം,സെക്രട്ടറി വി.എൻ.അനിൽ,സ്‌കൂൾ അദ്ധ്യാപകൻ കെ.എ.തൻസീർ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.