പത്തനംതിട്ട: ഫർണീച്ചർ മാനുഫാക്‌ച്ചേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫയർ അസോസിയേഷൻ (ഫ്യൂമ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പ്രസ് ക്ലബിലേക്ക് ഹാന്റ് സാനിറ്റൈസർ മെഷീൻ നൽകി. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഫ്യൂമ ജില്ലാ പ്രസിഡന്റ് സി.ഡി. മോഹൻദാസ് സാനിറ്റൈസർ മെഷീൻ പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാമിന് കൈമാറി. കൊവിഡ്കാലത്ത് സംഘടന നടത്തുന്ന വിവിധ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് ആശുപത്രികളിലേക്കു ഐ.സിയു കിടക്കകൾ, സാനിറ്റൈസർ മെഷീൻ തുടങ്ങിയവ നൽകിയിരുന്നു. പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലും സാനിറ്റൈസർ മെഷീൻ സ്ഥാപിച്ചതായി ജില്ലാ പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ സംഘടന ജനറൽ സെക്രട്ടറി കെ.സജീവ്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ പിള്ള, എക്സിക്യൂട്ടീവ് അംഗം ഉണ്ണി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.