ചെങ്ങന്നൂർ: കാർഗിൽ വിജയ ദിനത്തിൽ കാശ്മീരിൽ ഭീകരാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൈനികൻ ചെറിയനാട് സുരഭി ഭവനത്തിൽ സുരേഷ് കുമാറിനെ ആദരിച്ചു. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കലിൽ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി ഇടശ്ശേരിൽ, കെ. പി വിജയൻ, മോഹന കുറുപ്പ് എന്നിവർ പങ്കെടുത്തു.