കടമ്പനാട്: അബ്കാരി കേസിലെ പ്രതികളെ അടൂർ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഏനാത്ത് സ്റ്റേഷനിലേക്ക് പുറപ്പെട്ട പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസുകാർ ഉൾപ്പടെ നാലുപേർക്ക് പരിക്ക്. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം (34), സന്തോഷ് (36) പ്രതികളായ കല്ലുകുഴി വലിയവിള ജംഗ്ഷനിൽ മുകളും പുറത്ത് പുത്തൻപീടികയിൽ ജോൺ മാത്യൂ (60) വലിയവിള ജംഗ്ഷൻ അജിഭവനത്തി ൽ ഷിജു. പി. മാമൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം റിമാൻഡ് ചെയ്തു. ഇന്നലെ 11.15ന് എം.സി റോഡിൽ കിളിവയൽ ജംഗ്ഷന് സമീപം ഗുരുമന്ദിരംപടിയിലായിരുന്നു അപകടം.