
ആറാട്ടുപുഴ: കൊച്ചാലുംപാലയ്ക്കൽ പരേതനായ പ്രൊഫ. കെ.എസ്. മാത്യുവിന്റെയും റിട്ട. അദ്ധ്യാപിക മേരിക്കുട്ടി മാത്യുവിന്റെയും മകൻ അഡ്വ.ജോർജ് കെ. മാത്യു (അമ്പോറ്റി - 53) നിര്യാതനായി. സംസ്‌കാരം നാളെ 12.30ന് ആറാട്ടുപുഴ ബേഥ്ലഹേം മാർത്തോമാ പള്ളിയിൽ. കേരളാ കോൺഗ്രസ് എം (ജോസഫ് ) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം, വൈസ്‌മെൻ ഇന്റർനാഷണൽ ആറാട്ടുപുഴ ചാർട്ടർ പ്രസിഡന്റ്, വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ ഇലക്ട്, മാർത്തോമാ സഭാ പ്രതിനിധി മണ്ഡലാംഗം, ജേസീസ് ചെങ്ങന്നൂർ മുൻ പ്രസിഡന്റ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗവേണിംഗ് കൗൺസിൽ മുൻ അംഗം, പത്തനംതിട്ട ജില്ല മുൻ അഡിഷണൽ ഗവണ്മെന്റ് പ്ളീഡർ, കേന്ദ്ര സർക്കാർ നോട്ടറി, കേരള വാട്ടർ അതോറിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: മാവേലിക്കര കാമ്പുശ്ശേരിൽ പുത്തൻവീട്ടിൽ പ്രൊഫ. സൂസന്ന ജോർജ് (കോഴഞ്ചേരി സെന്റ് തോമസ് കോളേജ്). മക്കൾ: മേഘാ മറിയം ജോർജ് (തിരുവല്ല ടൈറ്റസ് സെക്കന്റ് ടീച്ചേർസ് കോളേജ് വിദ്യാർത്ഥിനി), ജോർജി മാത്യു (നിയമ വിദ്യാർത്ഥി, മാർ ഗ്രിഗോറീസ് കോളേജ് തിരുവനന്തപുരം). സഹോദരൻ: സൈമൺ കെ മാത്യു (സൈമൺസ് ആറാട്ടുപുഴ).