പത്തനംതിട്ട : വ്യാപാര മേഖലയിൽ വലിയ നഷ്ടമുണ്ടാക്കിയ കൊവിഡിനെതിരെ പൊരുതാൻ ഭരണകൂടത്തിനൊപ്പം നിൽക്കുകയാണ് ജില്ലയിലെ വ്യാപാരികൾ. ഫോൺ കോളിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പ് നടന്നുവരുന്നു. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ചെറുകിട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ചില സൂപ്പർമാർക്കറ്റുകളും കടകളും സ്വന്തമായി ആപ്പുകൾ നിർമ്മിച്ച് വിപണിയിൽ സജീവമാകാൻ ശ്രമം നടക്കുന്നുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിപണന തന്ത്രമാണ് പലരും ആവിഷ്കരിക്കുന്നത്.
" ഹോട്ടലുകൾ ഓൺ ലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ കുറവ് ചെറുകിട സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും."
ശശി ഐസക്ക്
(ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ)
തിരക്കും സമ്പർക്കവും ഒഴിവാക്കൻ ആവശ്യക്കാർക്ക് ഫോണിൽ സാധനങ്ങൾ ആവശ്യപ്പെടാനും അവ അവർക്കു ലഭ്യമാക്കാനും വേണ്ട സംവിധാനം കടയുടമകൾ ഒരുക്കണം.
കെ.ജി. സൈമൺ,
ജില്ലാ പൊലീസ് മേധാവി