27-kodikkunnil-tv
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ടിവി വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി.നിർവഹിക്കുന്നു. നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ, ആലാ പഞ്ചായത്തംഗം സീമ ശ്രീകുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ: കൊടിക്കുന്നിൽ സുരേഷ് എം.പി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ടി.വികൾ വിതരണം ചെയ്യുന്ന പദ്ധതി ആരഭിച്ചു. ബാംഗ്ലൂർ മലയാളി സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടി.വികളുടെ വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി.നിർവഹിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അദ്ധ്യക്ഷത വഹിച്ചു. ആലാപഞ്ചായത്തംഗം സീമ ശ്രീകുമാർ എന്നിവർ സംസാരിച്ചു.