ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തയാൾ കൊവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ വിലയിരുത്താൻ കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.അത്യാഹിത വിഭാഗത്തിന്റേയും സർജിക്കൽ വാർഡിന്റേയും ഓരോ ഭാഗങ്ങൾ അടയ്ക്കുകയും 13 ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിനു ശേഷം ഇവരുടെ സ്രവ പരിശോധന നടത്തും. മരിച്ച തെങ്കാശി സ്വദേശിയുമായും കുടുംബാംഗങ്ങളും കൂടെ തൊഴിൽ ചെയ്തിരുന്നവരുമായും സമ്പർക്കമുള്ള 48 പേരുടെ റാപ്പിഡ് ആന്റി ജൻ ടെസ്റ്റ് നടത്തിയതിൽ എല്ലാ ഫലവും നെഗറ്റീവായിരുന്നു. സ്രവ പരിശോധന സംമ്പന്ധിച്ചും മറ്റു സുരക്ഷാ ക്രമീകരണങ്ങളെ സംമ്പന്ധിച്ചും യോഗം വിലയിരുത്തി.ആശുപത്രിയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്ക്, കൊവിഡ് കെയർ ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. കെ.ജിതേഷ്, ജെ.പി.എച്ച്.എൻ. വി.ആർ.വത്സല ജെ.എച്ച്.ഐ.എസ്.ആർ.രാജു, സ്റ്റാഫ് നേഴ്സുമാരായ പുഷ്പലത, പി.സി.ശ്രീകല എന്നിവർ യോഗത്തിൽ പങ്കെടുത്തു.