ചെങ്ങന്നൂർ: നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ എം.പി.സന്ദർശിച്ചു. ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങൾ വിലയിരുത്തി.നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ,സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.മോഹനകുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആർ.ഡി.ഒ.ജി.ഉഷാകുമാരി, തഹസിൽദാർ എസ്.മോഹനൻ പിള്ള എന്നിവരും സ്ഥലത്തെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയിരുന്നു.